KeralaLatest NewsNews

കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല: വീണയുടെയും റിയാസിന്റെയും വിവാഹവാർത്തയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: പിണറായി വിജയൻറെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെയെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു.

Read also: ചാർട്ടേഡ് വിമാനമുണ്ടെങ്കിൽ എന്നെ അറിയിക്കണേയെന്ന് പ്രവാസിയെ വിളിച്ച് തിരക്കി മന്ത്രി ജലീൽ: സോഷ്യൽ മീഡിയയിൽ ട്രോൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ…

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആൾകാർ Whatsapp, ഫേസ്ബുക്കിൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം…. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button