മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാര്‍ തടാകം ചുവന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് പച്ച നിറത്തില്‍ കാണപ്പെട്ട തടാകത്തിലെ ജലത്തിന്‍റെ നിറം മാറാന്‍ തുടങ്ങിയത്.മുംബൈ നഗരത്തില്‍ നിന്നും 500 കിലോമീറ്റര്‍ മാറി ബുല്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ നിറമാണ് ചുവപ്പായി മാറിയിരിക്കുന്നത്. ദുരൂഹമായ ഈ നിറം മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയാണ് ശാസ്ത്രലോകവും പ്രദേശവാസികളും. തടാകത്തിലെ ജലത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലോണാര്‍ തഹസില്‍ദാര്‍ സെയ്‌ഫന്‍ നദാഫ് പറഞ്ഞു.
വെള്ളത്തില്‍ കാണുന്ന ഒരു തരം പായലിനോടൊപ്പം തന്നെ വെള്ളത്തിലെ ലവണത്വവും നിറവ്യത്യാസത്തെ സ്വാധീക്കാമെന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ജലോപരിതലത്തിന് ഒരു മീറ്ററിന് താഴെയുള്ള ഭാഗത്ത് ഓക്‌സിജന്റെ അളവ് കുറവാണെന്നും ഇതുമൂലം വെള്ളത്തിലെ ലവണത്വം വര്‍ധിക്കുന്നത് ചുവപ്പുനിറം ഉളവാക്കുമെന്ന് ലോണാര്‍ ലേക്ക് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് കമ്മിറ്റിയംഗം ഗജാനന്‍ ഖരാട്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇത് ആദ്യമായല്ല തടാകത്തിന്റെ നിറം മാറുന്നതെങ്കിലും ഇത്തരത്തില്‍ തീവ്രമായ ചുവപ്പ് നിറം ദൃശ്യമാകുന്നത് ഇതാദ്യമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
50,000 കൊല്ലം മുമ്പ് ഭൂമിയില്‍ ഉല്‍ക്ക കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ രൂപം കൊണ്ടതാണ് ലോണാര്‍ തടാകം.ഇറാനിലെ ഉര്‍മിയ തടാകത്തിലെ വെള്ളത്തിലും ഇതേ രീതിയില്‍ നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നു. ഇതിന് കാരണമായി പറയപ്പെടുന്നത് ലവണത്വം കൂടിയതാണെന്ന്. വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലം ക്ഷാരത വര്‍ധിക്കുന്നത് വെള്ളത്തിലെ പായലിന്റെ ഘടനയെ ബാധിക്കാം. ഇതും നിറംമാറ്റത്തിന് കാരണമായേക്കാമെന്ന് കരുതപ്പെടുന്നു.ബുല്‍ധാന ജില്ലയിലാണ് ലോണാര്‍ തടാകം സ്ഥിതി ചെയ്യുന്നത്.
Post Your Comments