ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു , വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം . ഈ മാസം പതിനഞ്ചുമുതല്‍ രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്കി. ട്രെയിന്‍ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വന്നതോടെയാണ് തീരുമാനം- ഇതായിരുന്നു സന്ദേശം. ഒരു ഹിന്ദി വാര്‍ത്താചാനലിന്റെ പേരിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്താചാനലിന്റെ ദൃശ്യത്തില്‍ സന്ദേശം വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നു.
Post Your Comments