Latest NewsFootballNewsSports

കോവിഡിന് വിട ; കാത്തിരിപ്പിന് വിരാമമിട്ട് ലാലിഗ ഇന്ന് മുതല്‍ ; ബാഴ്‌സയുടെ അങ്കം നാളെ

ലോകം മുഴുവന്‍ ഭീതി പടര്‍ത്തിയ കോവിഡിനോട് വിട ചൊല്ലി കളിക്കളങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ക്രിക്കറ്റും ഫുട്‌ബോളും എല്ലാം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്താനാണ് കായിക ലോകത്തിന്റെ തീരുമാനം. അതിനുള്ള ആദ്യ പടിയായി നീണ്ട മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ലാലിഗ തിരികെ എത്തുകയാണ്.

ഇന്ന് രാത്രി 01.30ന് സെവിയ്യ ഡാര്‍ബിയോടെ ആയിരിക്കും ലാലിഗ സീസണ്‍ പുനരാരംഭിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികള്‍ ഇല്ലാതെയാണ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള സെവിയ്യെയും പന്ത്രണ്ടാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസും തമ്മിലുള്ള ഡാര്‍ബി നടക്കുന്നതെങ്കിലും കളത്തിലെ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മുഴുവന്‍ ലാലിഗ ആരാധകര്‍ക്കും ആവേശം നല്‍കുന്ന മത്സരമായിരിക്കും.

ഇന്ത്യയില്‍ ഒരു ചാനലിലും ലാലിഗ ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നുള്ളതിനാല്‍ ലാലിഗയുടെ ഒഫീഷ്യല്‍ വഴി മത്സരം തത്സമയം വീക്ഷിക്കാം. ലാലിഗയിലെ വമ്പന്മാരും വരും ദിവസങ്ങളില്‍ കളത്തില്‍ ഇറങ്ങും. ജൂണ്‍ 13ന് മയ്യോര്‍കയ്‌ക്കെതിരെയാണ് ബാഴ്‌സ കളത്തില്‍ ഇറങ്ങുക. ജൂണ്‍ 14ന് ഐബറിനെതിരെ റയലും ഇറങ്ങുന്നതോടെ ലാലിഗ പോയ്ന്റ് പട്ടിക വീണ്ടും സജീവമാകും. ഇത് ദിവസം തന്നെ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്ക് ബില്‍ബാവോയെയും നേരിടും. ഇനി ലാലിഗയില്‍ 11 റൗണ്ട് മത്സരങ്ങള്‍ ആണ് ബാക്കിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button