ബെംഗളൂരു: അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. ഏഴാം ക്ളാസിലെ കുട്ടികള്‍ക്കു വരെ ഇനി ഓണ്‍ലൈന്‍ പഠനം വേണ്ടെന്ന നിര്‍ദേശം ചില മന്ത്രിമാര്‍ മുന്നോട്ട് വച്ചെങ്കിലും അതില്‍ തീരുമാനമായില്ലെന്നു വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
Read Also : ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; അധ്യാപകനെതിരേ പോക്‌സോ കേസ് ചുമത്തി
വിഷയം പരിശോധിക്കാനായി നിയോഗിച്ച ഉന്നത സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ഏഴാം ക്ളാസ് വരെ ഓണ്‍ലൈന്‍ പഠനം നിരോധിച്ചെന്ന മറ്റു മന്ത്രിമാരുടെ അഭിപ്രായവും വിദ്യാഭ്യാസ മന്ത്രി എസ സുരേഷ് കുമാര്‍ തള്ളി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി എസ്. സുരേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments