ന്യൂഡല്‍ഹി: അപ്രതീക്ഷിത റാന്‍സംവെയര്‍ തിരിച്ചടിയിൽ വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാഹന നിര്‍മാതാക്കളായ ഹോണ്ട നിര്‍മാണശാലകളും ഉപഭോക്തൃ, സാമ്ബത്തിക സേവന കേന്ദ്രങ്ങളും താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഹോണ്ടയുടെ ചില ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കമ്ബനിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റ് തകരാറിലാണ്.
സ്‌നേക്ക് എന്ന പേരിലുള്ള റാന്‍സം വെയര്‍ വൈറസ് ആണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് കരുതുന്നത്. കമ്ബനിയുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറി അതിലെ ഫയലുകളെയും മറ്റ് വിവരങ്ങളെയും എന്‍ക്രിപ്റ്റ് ചെയ്ത് ബ്ലോക്ക ചെയ്ത ശേഷം തിരികെ ലഭിക്കണമെങ്കില്‍ പണം ആവശ്യപ്പെടുന്ന രീതിയാണ് റാന്‍സംവെയര്‍ ആക്രമണം. അതേ സമയം, എന്തെങ്കിലും വിവരങ്ങള്‍ നഷ്ടപ്പെട്ടതായി നിലവില്‍ തെളിവില്ലെന്ന് ഹോണ്ട പറഞ്ഞു. വൈറസ് ആക്രമണത്തെ തുടര്‍ന്ന് വെബ്‌സൈറ്റ് തകരാറിലായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയില്ല.
കമ്ബനിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അടങ്ങുന്ന കംപ്യൂട്ടറുകളും റാന്‍സംവെയര്‍ ആക്രമണത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഐടി വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് കമ്ബനി. തുടര്‍ന്ന് വെബ്‌സൈറ്റ് തകരാറിലാണെന്നും സേവനങ്ങളില്‍ തടസങ്ങള്‍ നേരിടുമെന്നും കമ്ബനി ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തു.
Post Your Comments