ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ കുതിച്ചുയരുമെന്നു രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്‌സ്. കോവിഡിനെ തുടര്‍ന്നു നടപ്പു സാമ്പത്തികവര്‍ഷം കടുത്തതാകുമെങ്കിലും അടുത്ത സാമ്പത്തികത്തില്‍ രാജ്യം 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണു പ്രഖ്യാപനം.
സാമ്പത്തിക മേഖലയുടെ കുതിപ്പു തന്നെയാകും പ്രധാനം. കോവിഡിനെ തുടര്‍ന്നു നടപ്പു വര്‍ഷത്തെ വളര്‍ച്ചയില്‍ അഞ്ചു ശതമാനം കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ വിള്ളലുണ്ട്. കൂടാതെ കുതിച്ചുയരുന്ന പൊതുകടവും വെല്ലുവിളിയാണ്. 2019- 20ല്‍ രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 70 ശതമാമാണ്. ഇത് 2020- 21ല്‍ 84 ശതമാനമായി ഉയരുമെന്നാണു ഫിച്ചിന്റെ പുതിയ അനുമാനം.
Post Your Comments