Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു

ദമ്മാം : സൗദിയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46), മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്റഫ് (51) എന്നിവരാണ് ദമ്മാമിൽ മരിച്ചത്.

10 വർഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരീഫ് മീരാസാഹിബ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്​ച പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തെ ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂർച്​ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി, തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: നാസില. മക്കൾ: സൈദാലി, ഷഹന, ഫാരിസ്.

Also read : കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൊണ്ട് രണ്ടു ലക്ഷത്തില്‍ എത്തിയേക്കാമെന്ന് ആരോഗ്യവകുപ്പ് : 150 മരണം വരെ ഉണ്ടാകാമെന്നും മുന്നറിയിപ്പ് : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണം

22 വർഷമായി അൽഖോബാറിൽ സൂപർമാർക്കറ്റ് നടത്തുന്ന അഷ്റഫ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെ 10ഓടെയാണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ജ്വരബാധയെ തുടർന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്​. ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു. ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്​ല, മുഹമ്മദ് അർഷാദ്.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button