Latest NewsIndia

ബിജെപി നേതാവ് കൊവിഡ് 19 ബാധിച്ച്‌ മരിച്ചു

കൊവിഡ് ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി രൂപീകരിച്ച കമ്മിറ്റി ചെയര്‍മാനായിരുന്ന ശര്‍മയ്ക്കു കൊറോണ ബാധിച്ച്‌ ചികില്‍സയ്ക്കിടെയാണ് മരണപ്പെട്ടത്.

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച്‌ ഡല്‍ഹിയില്‍ ബിജെപി നേതാവ് മരിച്ചു. ബിജെപി ഡല്‍ഹി യൂനിറ്റ് നേതാവ് സഞ്ജയ് ശര്‍മയാണ് വ്യാഴാഴ്ച മരിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് സമയത്ത് കൊവിഡ് ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി രൂപീകരിച്ച കമ്മിറ്റി ചെയര്‍മാനായിരുന്ന ശര്‍മയ്ക്കു കൊറോണ ബാധിച്ച്‌ ചികില്‍സയ്ക്കിടെയാണ് മരണപ്പെട്ടത്.

‘നെഹ്രുവിന്റെ കാലത്ത് പ്രതിരോധം ശക്തമല്ലാത്തത് കാരണം ഞങ്ങള്‍ പിടിക്കപ്പെട്ടു, രാഹുല്‍ ഗാന്ധിയുടെ സ്വരാജ്യത്തോടുള്ള നിലപാടെന്ത്‌?’, രാഹുലിനെതിരെ 71 ഓളം മുന്‍ സായുധ സേനാംഗങ്ങള്‍

സഞ്ജയ് ശര്‍മയുടെ നിര്യാണത്തില്‍ ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി രാജേഷ് ഭാട്ടിയയും നീല്‍കാന്ത് ബക്ഷിയും അനുശോചിച്ചു. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 31,000 കൊവിഡ് 19 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 900ലേറെ പേര്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button