ജോധ്പൂര്‍: കോവിഡിനൊപ്പം മറ്റൊരു മാരക രോഗം, മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധര്‍. ആഫ്രിക്കയില്‍ കണ്ടുവരുന്ന മാരകമായ മസ്തിഷ്‌ക്ക ജ്വരമാണ് രാജസ്ഥാനില്‍ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ വളരുന്ന ഒരു തരം ചെള്ളുകളില്‍ നിന്ന് രോഗം മനുഷ്യനിലേക്ക് പകരുമെന്നാണ് മുന്നറിയിപ്പ്. നാല് മനുഷ്യരിലും 13 വളര്‍ത്തുമൃഗങ്ങളിലുമാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കും. രക്തക്കുഴലുകളെ ദുര്‍ബലമാക്കി രക്തസ്രാവത്തിനും മരണത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
കൊവിഡ് പരിശോധനകള്‍ക്കിടെ നാഷണല്‍ വൈറോളജി ഗവേഷണ കേന്ദ്രമാണ് കോംഗോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. 2011ല്‍ ഗുജറാത്തില്‍ കണ്ടെത്തിയ വൈറസിന്റെ സാന്നിദ്ധ്യം 2014ല്‍ രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മനുഷ്യരെ ബാധിച്ചിരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments