KeralaLatest NewsNews

കോവിഡ് 19 ; തൃശൂരില്‍ ഇന്ന് 7 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ

തൃശൂര്‍ : ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും സമ്പര്‍ക്കം വഴി 14 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ രോഗമുക്തരായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12834 പേരും ആശുപത്രികളില്‍ 169 പേരും ഉള്‍പ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്.

മെയ് 31 ന് മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂണ്‍ 02 ന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂണ്‍ 01 ന് ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30), മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂണ്‍ 04 ന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), എന്നിവരാണ് വിദേശത്തു നിന്നും എത്തിയ രോഗം സ്ഥിരീകരിച്ചവര്‍.

പശ്ചിമ ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂണ്‍ 02 ന് മധ്യപ്രദേശില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂണ്‍ 02 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), എന്നിവരാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

തൃശൂര്‍ സ്വദേശി (26), കുട്ടനെല്ലൂര്‍ സ്വദേശി (30), കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂര്‍ സ്വദേശി (54), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശിനി (34), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button