മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ഏക ക്യാപ്റ്റനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണെന്ന് മുന്‍ സിംബാവെ വിക്കറ്റ് കീപ്പര്‍ തതെണ്ട തൈബു. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന താരമായ എംഎസ് ധോണിയെക്കാള്‍ സ്വാഭാവികമായ വിക്കറ്റ് കീപ്പിംഗ് പ്രകടനം പുറത്തെടുക്കുന്നയാളാണ് കാര്‍ത്തികെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് കാര്‍ത്തികിന് വിനയായതെന്നും ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ആണെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആ അഭിപ്രായമാണ് ഇപ്പോള്‍ ഈ മുന്‍ സിംബാവെ താരവും പങ്കുവെച്ചത്. ഇരുവര്‍ക്കൊപ്പവും താന്‍ കളിച്ചിട്ടുള്ളതിനാല്‍ രണ്ട് പേരുടെയും കീപ്പിംഗ് തനിക്ക് വീക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ളതാണെന്നും തൈബു പറഞ്ഞു.
കാര്‍ത്തിക്കാണ് കൂടുതല്‍ സ്വാഭാവികമായ വിക്കറ്റ് കീപ്പിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ളതെന്നും താന്‍ ആദ്യമായി ധോണിയുടെ കളി കണ്ടത് ഇന്ത്യ എ യില്‍ കളിക്കുമ്പോളാണെന്നും അന്ന് തനിക്ക് കാര്‍ത്തികാണ് മികച്ച വിക്കറ്റ് കീപ്പറായി തോന്നിയതെന്നും ബാറ്റിംഗിലും ടെക്‌നിക്കിലുമെല്ലാം കൂടുതല്‍ മികച്ചത് കാര്‍ത്തിക്കിന് തന്നെയാണെന്നും തൈബു പറഞ്ഞു. വ്യത്യസ്തമെങ്കിലും ധോണിയുടെ കീപ്പിംഗും ബാറ്റിംഗും ടീമിന് എന്നും ഗുണമായിട്ടുണ്ടെന്നും അതിനാല്‍ തന്നെ ധോണിയുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുക തന്നെ വേണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Post Your Comments