തൃശ്ശൂർ: സിപിഐയുടെ എതിർപ്പു വകവെയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട്. പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി കൊടുത്തു. അതേസമയം എന്‍ഒസി നല്‍കിയതില്‍ കൃത്യമായ മറുപടി നല്‍കാതെ മന്ത്രി എംഎം മണി ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഐവൈഎഫ് രംഗത്തെത്തി.
പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ പാരിസ്ഥിതിക അനുമതി അടക്കം ലഭിക്കണം. ഇതിനായി നിർദ്ദേശം സമർപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ എൻ ഒ സി വേണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആവശ്യം. ഇതിനാണ് അനുമതി നൽകിയിരിക്കുന്നത്.
മന്ത്രിസഭയിലും ജനങ്ങൾക്കിടയിലും പദ്ധിയോട് എതിർപ്പുണ്ടെന്ന് പറഞ്ഞ വൈദ്യതി മന്ത്രി ഭാവി നിലപാടിൽ വ്യക്തത നൽകിയില്ല. പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ. നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിനെയും അനുമതിയുടെ സമയം 2017 ൽ കഴിഞ്ഞിരുന്നു .
2018 പദ്ധതിയിൽ നിന്നും പിന്മാറുന്നതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയിൽ പ്രഖ്യാപിച്ചതായിരുന്നു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലും വാഴച്ചാലിന് മുകളിലുമാണ് നിർദിഷ്ട അണക്കെട്ട്. അതേസമയം, അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് ശക്തമായി നേരിടും. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനവഞ്ചനയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ALSO READ: ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് കസ്റ്റഡിയിൽ
അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷും രംഗത്ത് വന്നു. പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്പിക്കുകയാണെന്ന് അദദ്ദേഹം ആരോപിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടു പോകാനാവില്ല സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Post Your Comments