Latest NewsNewsFootballSports

കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേക്കോ ? ; ഹോം ഗ്രൗണ്ട് വിഷയത്തില്‍ സ്ഥിരീകരണവുമായി ക്ലബ്ബ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായുള്ള വാര്‍ത്തകളെ തള്ളി ക്ലബ്ബ്. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു. കേരളത്തിലെ ഒരു ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരില്‍ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും ക്ലബ്ബ് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിനെ കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആരാധകരാണ് പിന്തുണക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവരുന്ന കഴിവുള്ള കളിക്കാരെ പ്രൊഫെഷണല്‍ ഫുട്‌ബോളര്‍മാരായി വളര്‍ത്തിയെടുക്കുവാനും, അവരെ അന്താരാഷ്ട മത്സരങ്ങളില്‍ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ കഴിവുറ്റവരാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ ഫുട്‌ബോള്‍ യശസ്സ് ലോകനിലവാരത്തില്‍ ഉയര്‍ത്തുന്നതിനും ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കുമെന്നും ക്ലബ്ബ് പറയുന്നു.

കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തില്‍ സൗകര്യങ്ങളുള്ള മൈതാനങ്ങള്‍ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടരുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എപ്പോഴും ആരാധകരോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാനും കേരളത്തിന്റെ മനസിലെ ഫുട്‌ബോള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button