ഇന്ത്യയിൽ വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാൻ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂൺ മാസം കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ആണ് ലഭിക്കുക. ഈ ഓഫർ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫർ ആയി Rs 20,000 രൂപയും 20,000 രൂപയുടെ രണ്ട് വർഷ എക്‌സ്‌റ്റൻഡഡ് വാറന്റിയുമാണ് മറ്റൊരു ഓഫർ. എക്സ്ചേഞ്ച് ചെയ്യാൻ കാർ ഇല്ലാത്ത പക്ഷം മൂന്ന് വർഷത്തെ ഹോണ്ട കെയർ മൈന്റെനൻസ് പ്രോഗ്രാം പകുതി വിലയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അമെയ്‌സിൻ്റെ പെട്രോൾ മോഡലുകൾക്ക് 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയും, ഡീസൽ മോഡലുകൾക്ക് . 7.56 ലക്ഷം മുതൽ 9.95 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
Also read : ഓഹരി വിപണിയിൽ മുന്നേറ്റം, ഇന്നവസാനിച്ചത് നേട്ടത്തിൽ
സിറ്റിക്ക് 25,000 രൂപ ഡിസ്‌കൗണ്ടും 20,000 എക്‌സ്ചേഞ്ച് ബോണസും അടക്കം 45,000 രൂപയുടെ ആനുകൂല്യങ്ങൾ ആണ് ലഭ്യമാക്കിയിട്ടുള്ളത്. അടിസ്ഥാന വേരിയന്റുകളായ SV MT, V MT, V CVT എന്നിവയിൽ ഈ ഓഫറുകൾ ലഭിക്കും. VX MT വേരിയന്റിന് 37,000 രൂപ ഡിസ്‌കൗണ്ടും 35,000 എക്‌സ്ചേഞ്ച് ബോണസും അടക്കം 72,000 രൂപയുടെ ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ZX MT, VX CVT, ZX CVT എന്നീ വേരിയന്റുകൾക്കാണ് ഏറ്റവുമധികം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്‌സ്ചേഞ്ച് ഓഫറും അടക്കം ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. ബിഎസ്6 ഹോണ്ട സിറ്റി പെട്രോൾ വേരിയന്റുകൾക്ക് 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയും ഡീസൽ വേരിയന്റുകൾക്ക് 11.11 ലക്ഷം മുതൽ 14.21 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറൂം വില.
Post Your Comments