Latest NewsNewsIndia

ഉറവിടം അറിയാതെ 50 ശതമാനം കോവിഡ് രോഗികൾ; ഡൽഹിയിൽ ആശങ്ക

ന്യൂഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാകാതെ കെജ്‍രിവാൾ സർക്കാർ. രോഗബാധ നിരക്ക് 27.21 ശതമാനത്തിലേക്ക് ഉയർന്നിട്ടും കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 കേസുകൾ മാത്രം. പ്രതിദിനം ആയിരത്തിലധികം കേസുകളും പത്തിലധികം മരണവും റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കെജ്‌രിവാൾ സർക്കാർ.

ഇതിന് മുൻപുള്ള മൂന്ന് ദിവസം അയ്യായിരത്തിന് മുകളിലും മെയ് 28, 29 തീയതികളിൽ 7600ന് മുകളിലും സാമ്പിളുകൾ പരിശോധിച്ചിരുന്നു. രോഗ വ്യാപനവും പരിശോധനയും തമ്മിലുള്ള അന്തരം ചികിത്സാ മേഖല സർക്കാർ കൈപ്പിടിക്കപ്പുറമായതിന് തെളിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗബാധ ചികിത്സാരംഗത്തെ ബാധിച്ചിട്ടുണ്ട്.

50 ശതമാനം കോവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്ത ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണ്. ജൂലൈ അവസാനത്തോടെ രോഗികൾ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ഡൽഹിയിൽ കോവിഡ് ബാധിതർ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ഈ മാസം തീരുമ്പോൾ രോഗികൾ ഒരു ലക്ഷവും ജൂലൈ 31 ഓടെ 5.5 ലക്ഷവും ആകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ കോവിഡ് ചികില്‍സക്കായി 80,000 കിടക്കകള്‍ വേണ്ടിവരുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗ ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button