KeralaLatest NewsNews

നിധിന്റെ മരണം വലിയൊരു നഷ്ടമെന്ന് മുഖ്യമന്ത്രി, പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ; നിധിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും

കോഴിക്കോട് : ലോക്ഡൗണ്‍ കാരണം വിദേശത്ത് പെട്ടുപോയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് പ്രയത്‌നിച്ച് ഒടുവില്‍ ദുബായില്‍ മരിച്ച നിധിന്‍ ചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിന്റെ മരണം വലിയൊരു നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം നിധിന്‍ പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലും കുറിച്ചു.

പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിന്‍ ചന്ദ്രന്റെ വേര്‍പാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗണ്‍ കാരണം വിദേശത്ത് പെട്ടു പോയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനനിരതനായിരുന്ന നിധിന്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/PinarayiVijayan/posts/3099858326772643

അതേസമയം നിധിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചും ആതിരയെ ആശ്വസിപ്പിച്ചുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ആശ്വാസവാക്കുകളുമായി നിതിന്റെ ഭാര്യ ആതിരയ്ക്ക് രാഹുല്‍ഗാന്ധി കത്തയച്ചു. തന്റെ മകള്‍ക്ക് നല്‍കാനുള്ള സ്‌നേഹവും വാല്‍സല്യവും ബാക്കിയാക്കിയാണ് അദ്ദേഹം മറയുന്നത്. അവനെ നഷ്ടപ്പെട്ടതിലെ നിങ്ങളുടെ വേദന എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. ഈ വിഷമ സമയത്ത് എന്റെ ചിന്തകളും പ്രാര്‍ഥനകളും നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ടെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ട്വിറ്ററിലൂടെ കത്തിന്റെ പകര്‍പ്പ് അദ്ദേഹം പങ്കുവച്ചു.

‘പേരാമ്പ്രയിലെ നിധിന്‍ ചന്ദ്രന്റെ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരന്‍ യുവതയ്ക്കാകെ മാതൃകയാണ്. പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടും. ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button