ബംഗളൂരു • കന്നഡ ഷോബിസ് വ്യവസായത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്. വീഡിയോയില്‍ തന്റെ മരണത്തിന് കാരണം കാമുകന്‍ ദിനേശ് ആണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ചന്ദന ആത്മഹത്യ ചെയ്ത ദിവസം മുതൽ കാണാതായ ദിനേശ് കഴിഞ്ഞദിവസമാണ് പിടിയിലായത്. മെയ് 28 നാണ് നടി ആത്മഹത്യ ചെയ്തത്. ചന്ദനയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദിനേഷിനും കുടുംബത്തിനും എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. ദിനേശിന്റെ കുടുംബത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്താണ് നടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വിസമ്മതിച്ച ദിനേശിന്റെ മാതാപിതാക്കള്‍ ചന്ദനയുടെ സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നു.
ഏഴു വർഷം മുമ്പ് ബാംഗ്ലൂരിലെത്തിയ ചന്ദന തുടക്കത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിനോദ വ്യവസായ രംഗത്ത് ചന്ദനയ്ക്ക് താല്പര്യമുണ്ടായിരുന്ന ചന്ദന, ചില പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദവും നല്‍കിയിരുന്നു. ക്വാർട്ടർ ലൈഫ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇതുവരെ റിലീസ് ആയിട്ടില്ല.
Post Your Comments