KeralaLatest News

കോഴിക്കോട് നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ത​ല​ച്ചോ​ര്‍ തി​ന്നു​ന്ന അ​മീ​ബ കാരണമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ല്‍ ര​ണ്ടു​ദി​വ​സം കോ​ഴി​ക്കോ​ട്ടെ ബ​ന്ധു​വീ​ട്ടി​ലെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ മി​ഷാ​ല്‍ കു​ളി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട്: നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​ര​മെ​ന്ന് സ്ഥി​രീ​ക​ര​ണം. മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി കൊ​ഴൂ​ര്‍ വ​ട​ക്ക​ന്‍ ശ​രീ​ഫ്‌​മോ​ന്‍റെ​യും സ​മീ​റ​യു​ടെ​യും മ​ക​ന്‍ മി​ഷാ​ല്‍ (12) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ല്‍ ര​ണ്ടു​ദി​വ​സം കോ​ഴി​ക്കോ​ട്ടെ ബ​ന്ധു​വീ​ട്ടി​ലെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ മി​ഷാ​ല്‍ കു​ളി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ത​ല​വേ​ദ​ന, ഛര്‍​ദ്ദി, ബോ​ധ​ക്ഷ​യം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​റ​പ്പൂ​ര്‍ എ​യു​പി​എ​സ് ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. വിദഗ്ദ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ത്യ​പൂ​ര്‍​വ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.പ്രൈ​മ​റി അ​മീ​ബി​ക് മെ​നിം​ഗോ എ​ന്‍​സ​ഫ​ലൈ​റ്റി​സ് (പി​എ​എം) ആ​ണ് മി​ഷാ​ലി​നെ ബാ​ധി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ഇ​തു വ​രെ 15 പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ഈ ​രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ പ്രദേശികവാദം ഉയര്‍ത്തിയ കെജ്രിവാള്‍ മലക്കം മറിഞ്ഞു, എല്ലാവര്‍ക്കും ചികിത്സ നല്‍കും

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.ദീ​ര്‍​ഘ​നേ​രം നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ ക​ളി​ച്ചി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ശ​യ​മാ​ണ് രോ​ഗ​നി​ര്‍​ണ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button