CinemaMollywoodLatest NewsNewsEntertainment

അവനിൽ നിന്ന് കണ്ണെടുക്കാനാകുന്നില്ല ; മകന്റെ പേര് വെളിപ്പെടുത്തി ടൊവിനോ

ലോക്ക്ഡൗണിൽ ജനിച്ച തന്റെ കുഞ്ഞ് മകന്റെ ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. തഹാൻ ടൊവിനോ എന്നാണ് മകന് നൽകിയിരിക്കുന്ന പേരെന്നും ഹാൻ എന്ന് അവനെ വിളിക്കുമെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

 

“ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല!
ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു
അവനെ ഞങ്ങൾ ‘ഹാൻ’ എന്ന് വിളിക്കാം.
എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- മകനും മകൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.

മകൻ ജനിച്ച വാർത്തയും താരം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. 2014-ൽ ആണ് ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം കഴിഞ്ഞത്. സ്‌കൂൾകാലം തൊട്ടെ ഉള്ള ബന്ധമായിരുന്നു ഇരുവരുടെത്. മകൾ ഇസ പിറന്നത് 2016ലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button