അബുദാബി : ഗൾഫിൽ മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ അബൂദബിയിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായി. ഇന്നലെ മാത്രം 55 പേരാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1461 ആയി. ഏഴായിരത്തിലേറെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
പിന്നിട്ട ഇരുപത്തിനാല് മണിക്കൂറിനിടയിൽ സൗദി അറേബ്യയിൽ മരണം 34. ഒമാനിൽ ആറും കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽ അഞ്ചും ഖത്തറിൽ മൂന്നും ബഹ്റൈനിൽ രണ്ടും രോഗികളാണ് മരിച്ചത്. രോഗവ്യാപനത്തിലും മാറ്റമില്ല. സൗദിയിൽ മാത്രം 3369 പുതിയ രോഗികൾ. ഖത്തറിൽ രോഗികളുടെ എണ്ണം 1368. കുവൈത്തിൽ 662ഉം ബഹ്റൈനിൽ 654ഉം ഒമാനിൽ 604ഉം യു.എ.ഇയിൽ 568ഉം ആണ് പുതുതായി സ്ഥിരീകരിച്ച രോഗികൾ.
രോഗവ്യാപനം തുടരുകയാണെങ്കിലുംകോവിഡിൽ നിന്ന് മോചിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. പൂർണമായും രോഗവിമുക്തി നേടിയവരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷത്തിലും ഏറെയാണ്. അതേസമയം വിവിധ ഗൾഫ് രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ പേരാണ് അത്യാസന്ന നിലയിലുള്ളത്. സൗദിയിൽ മാത്രം 1606 പേരാണ് അത്യാസന്ന നിലയിലുള്ളത്.
Post Your Comments