
ചെന്നൈ: കോവിഡ് വ്യാപനത്തില്‍ തമിഴ്നാട്ടില്‍ ആശങ്കയേറുന്നു. ഇന്ന് മാത്രം 1,685 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേസമയം മരണസംഖ്യയിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 307 പേരാണ് തമിഴ്നാട്ടില്‍ മരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണനിരക്കുള്ളത് ചെന്നൈയിലാണ്. തമിഴ്നാട്ടിലെ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ 20 പേരാണ് ചെന്നൈയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 വയസുള്ള ചെന്നൈ സ്വദേശിയും ഉള്‍പ്പെടുന്നു. അതേസമയം കന്യാകുമാരി, കോയമ്പത്തൂര്‍, തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ വര്‍ദ്ധിക്കുകയാണ്.
Post Your Comments