Latest NewsKeralaNews

കാട്ടാനകൾ നാട്ടിൽ; മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാകുന്നതിൽ പ്രത്യേക യോഗം ചേരും

തൊടുപുഴ: മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാകുന്നതിൽ പ്രത്യേക യോഗം ചേരും. മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ആന ഇറങ്ങി ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ച നാള്‍ മുതല്‍ മൂന്നാര്‍ ടൗണില്‍ വ്യാപാരികള്‍ക്ക് ഉള്‍പ്പെടെ കനത്ത നഷ്ടമാണ് വരുത്തിവെക്കുന്നത്.

പട്ടാപ്പകല്‍ പോലും ജനങ്ങള്‍ക്ക് വന്യമൃഗ ആക്രമണം നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തോട്ടം മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ സങ്കേതങ്ങളിലുള്‍പ്പെടെ ജനവാസകേന്ദ്രങ്ങളില്‍ എല്ലാം നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് അടിയന്തിര പരിഹാര നടപടികള്‍ക്കായി റവന്യൂ വനം പോലീസ് വകുപ്പുകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് എം.പി ആവശ്യപ്പെട്ടിരുന്നു.

ALSO READ: വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ നൽകണം;- ഉമ്മന്‍ ചാണ്ടി

വനം മന്ത്രി ജില്ലാ കളക്ടര്‍ക്ക് നല്‍കി നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ബുധനാഴ്ച മൂന്നു മണിക്ക് മൂന്നാറില്‍ വെച്ച്‌ ചേരുന്നതാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button