
ശ്രീനഗര്‍ • ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച (ജൂൺ 9) രാവിലെ 8:16 നാണ് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ശ്രീനഗറിൽ നിന്ന് 15 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.
റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഹരിയാനയിലെ ഗുരുഗ്രാമില്‍ തിങ്കളാഴ്ച (ജൂൺ 8) അനുഭവപ്പെട്ടിരുന്നു. ഗുരുഗ്രാമിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് 13 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടു.
ഞായറാഴ്ച (ജൂൺ 7) രാവിലെ 11:55 നാണ് റിക്ടർ സ്കെയിലിൽ 1.3 രേഖപ്പെടുത്തിയ ഭൂകമ്പം ഡല്‍ഹിയില്‍ ഉണ്ടായത്. ഹരിയാനയിലെ റോഹ്തക് ജില്ലയുടെ തെക്കുകിഴക്ക് 23 കിലോമീറ്റർ തെക്ക് 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
നേരത്തെ, ഹരിയാനയിലെ റോഹ്തക്കിൽ മെയ് 29 ന് 4.6, 2.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
നേരിയതും മിതമായതുമായ തീവ്രതയുള്ള 10 ഭൂചലനങ്ങളാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍ അനുഭവപ്പെട്ടത്. ശക്തമായ ഭൂകമ്പം ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ സമീപഭാവിയിൽ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
Post Your Comments