
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം സെപ്റ്റംബറിലേക്കു നീണ്ടേക്കുമെന്ന് യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുൽപാദന നിരക്ക് (ബേസിക് റീപ്രൊഡക്‌ഷൻ റേറ്റ്– ആർ) കേരളത്തിൽ ഇപ്പോൾ 1.35 ആണെന്നാണ് വിലയിരുത്തൽ. പകർച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കിൽ ഇത് ഒന്നിൽ താഴെ എത്തണം വിദഗ്ദ്ധർ പറയുന്നു.
മിഷിഗന്‍ വാഴ്‌സിറ്റി ടീമിന്റെ തിങ്കളാഴ്ചത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകുമെന്നാണ് വിലയിരുത്തല്‍. ഇത് പരമാവധി 43,000 വരെയാകാം. ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും 6 ലക്ഷം മുതൽ 9 ലക്ഷം വരെയാകും. മരണം രണ്ടാഴ്ച കൂടുമ്പോൾ ഇരട്ടിയാകും
മിഷിഗൻ വാഴ്സിറ്റിയിലെ കോവിഡ് ഇന്ത്യ സ്റ്റഡി ഗ്രൂപ്പ് ആണ് ഫെബ്രുവരി മുതൽ ഇന്നലെ വരെയുള്ള കേരളത്തിലെ രോഗവ്യാപന രീതിയും രോഗികളുടെ എണ്ണവും വിലയിരുത്തി റിപ്പോർട്ട് തയാറാക്കുന്നത്. ദിവസേനയുള്ള രോഗക്കണക്കുകൾ മാറുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതാ വിവരങ്ങൾ പുതുക്കുന്നുമുണ്ട്.
Post Your Comments