Latest NewsKeralaNews

ബി.ജെ.പിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ കെ.മുരളീധരന്‍

കോഴിക്കോട് • ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയ ബി.ജെ.പിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതിനാലാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ശബരിമല വിഷയത്തിലെന്ന പോലെ ഇവിടെയും വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും ചെറുവണ്ണൂരിൽ സ്റ്റീൽ എംപ്ലോയീസ് യൂനിയൻ നടത്തിയ പ്രതീകാത്മക ആത്മഹത്യ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കുമ്പോൾ ഭക്തർക്ക് അവരുടെ ആചാരങ്ങൾക്ക് അനുസരിച്ച് ആരാധന നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ മതാചാര്യന്മാരുമായി സർക്കാർ ചർച്ച നടത്തണം. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുമ്പോൾ വ്യാപിക്കാത്ത കൊറോണ, അമ്പലങ്ങളിലും പള്ളികളിലും പ്രസാദം നൽകുമ്പോൾ വ്യാപിക്കുമെന്ന സർക്കാറിന്‍റെ നിലപാടിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button