Latest NewsNewsSports

ഡാരൻ സമിയെ ‘കാലു’ എന്നു വിളിച്ച് അധിക്ഷേപിച്ച ഇന്ത്യൻ താരത്തെ കണ്ടെത്തി ആരാധകർ

ഹൈദരാബാദ്: ഐപിഎല്ലിൽ കളിക്കുന്ന സമയത്ത് സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തിയെന്ന ‍ഡാരൻ സമിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമിയെ ‘കാലു’ എന്നു വിളിച്ച ഇന്ത്യൻ താരത്തെ കണ്ടുപിടിച്ച് ആരാധകർ. മുൻ ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയാണ് ആരാധകരുടെ അന്വേഷണത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇഷാന്ത് ശർമ അക്കാലത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിലാണ് ഡാരൻ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൺറൈസേഴ്സ് താരങ്ങളായിരുന്ന ഭുവനേശ്വർ കമാർ, ഡാരൻ സമി, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കൊപ്പം പകർത്തിയ ചിത്രത്തിലാണ് ഇഷാന്ത് ശർമ്മ കാലു എന്ന് കുറിച്ചിരിക്കുന്നത്. ‘ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്’ എന്നിങ്ങനെയാണ് താരം പോസ്റ്റ് ഇട്ടത്.

Read also: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുക്കം : തര്‍ക്കപ്രദേശത്തു നിന്നും ഇരു രാജ്യങ്ങളുടേയും സേനകള്‍ പിന്‍മാറുന്നു

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മണിന് ജൻമദിനാശംസകൾ നേർന്ന് 2013–14 കാലഘട്ടത്തിൽ സമി ഇട്ട പോസ്റ്റിലും ‘ഡാർക് കാലു’ എന്ന വാക്ക് സമി ഉപയോഗിച്ചിട്ടുണ്ട്. ഇത് ലക്ഷ്മൺ അദ്ദേഹത്തെ വിളിച്ചിരുന്ന പേരാണെന്നാണ് ചില ആരാധകർ കണ്ടെത്തിയിരിക്കുന്നത്. തന്നെ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർ നേരിട്ട് വിളിച്ച് സ്വന്തം ഭാഗം വിശദീകരിക്കണമെന്ന് സമി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

View this post on Instagram

 

Me, bhuvi, kaluu and gun sunrisers

A post shared by Ishant Sharma (@ishant.sharma29) on

 

shortlink

Related Articles

Post Your Comments


Back to top button