
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകിയിരിക്കുകയാണ് സിനിമാലോകം. കണ്ണീരോടെ തന്റെ പ്രിയതമന്റെ നെഞ്ചില്‍ വീണ് കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. കുടുംബത്തിലെ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം.
ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോന്‍, അംബിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.
അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. മേഘ്നയ്ക്ക് ഉണ്ടായ നഷ്ടത്തിൽ വാക്കുകള്‍ ഇല്ലെന്നായിരുന്നു ശ്വേത മേനോൻ പറഞ്ഞത്. പ്രാർഥനയിൽ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു.
Post Your Comments