
അകാലത്തിൽ വിടപറഞ്ഞ നടൻ ചിരഞ്ജീവിയ്ക്ക് ആൺ കുഞ്ഞു പിറന്ന സന്തോഷത്തിലാണ് മേഘ്നയും കുടുംബവും. ചിരഞ്‍ജീവിയുടെ വിയോഗവേദനയിൽ നിന്നും മുക്തമാകാത്ത കുടുംബത്തിന് പുതിയ വെളിച്ചമായാണ് ഈ കുഞ്ഞിന്റെ ജനനത്തെ എല്ലാവരും കാണുന്നത്. എന്നാല്‍ പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണെന്നും തന്നെ പോലെ അവന്‍ കുസൃതി കാട്ടുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ പറയുകയാണ്.
“ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്” ധ്രുവ് പറഞ്ഞു.
Post Your Comments