KeralaLatest NewsNews

ആരാധനാലയങ്ങള്‍ തുറക്കണമെന്ന്​ സംസ്​ഥാനത്തിന്​ നിര്‍ബന്ധമി​ല്ല.​ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത് ​കേന്ദ്ര സര്‍ക്കാർ;-കടകംപള്ളി

കേന്ദ്രം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ​അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കണമെന്ന്​ സംസ്​ഥാനത്തിന്​ നിര്‍ബന്ധമി​ല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ്​ സംസ്​ഥാനത്ത്​ ആരാധനാലയങ്ങള്‍ തുറന്നതെന്ന്​ മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാന​മെടുത്തത് കേന്ദ്രസര്‍ക്കാരാണ്​. ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷമാണ്​ നടപ്പാക്കിയത്​.

സംസ്​ഥാന സര്‍ക്കാര്‍ എടുത്തുചാടി തീരുമാനം എടുത്തിട്ടില്ല. വിവിധ മത മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയാണ്​ ആരാധനാലയങ്ങള്‍ തുറക്കാമെന്ന തീരുമാനത്തിലെത്തിയത്​. കോവിഡിനെതിരെ മുന്‍കരുതലുകള്‍ കേരളം സ്വീകരിച്ചു. കേന്ദ്രം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ​അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളാ മുഖ്യമന്ത്രിപിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് വന്നു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് മുരളീധരന്‍ വിമർശനവുമായി എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ക്വാറന്റീന്‍ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം; പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍

ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്ത് കോവിഡ് വീഴ്ചയില്‍ നിന്നും തടിതപ്പാനുള്ള ശ്രമമാണോ എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അന്തസ്സും മാന്യതയും താങ്കള്‍ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം.’ അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button