KeralaLatest NewsNews

ദുരിതാശ്വാസ നിധി പിരിവിനിടെ സംഘര്‍ഷം : ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്ക്

കൊല്ലം • കൊല്ലം അഞ്ചലില്‍ ദുരിതാശ്വാസ നിധി പിരിവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചല്‍ അലയമണ്‍ കുഴിയന്തടം കോളനിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചില യുവാക്കളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

ഡി.വൈ.എഫ്.ഐ അഞ്ചല്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളനിവാസികളായ ദിലീപ് (38),​ ബിനു (36),​ സജീവ് (41) എന്നിവര്‍ക്കെതിരെ കേസെടുക്കുകയും കഴിഞ്ഞ ദിവസം ദിലീപ്, ബിനു എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും കോളനിയിലെത്തിയ ചിലര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്ത ശേഷം കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നുവെന്ന് സാംബവ മഹാസഭ താലൂക്ക് സെക്രട്ടറി മണിയാര്‍ ബാബു അരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button