ഹൈദരാബാദ്: ഇന്ത്യന്‍ ടീം കണ്ട മഹാരഥന്മാരുടെ കൂട്ടത്തിലാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. 1996 നവംബറില്‍ സച്ചിന്‍ ക്യാപ്റ്റനായിരിക്കെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ലക്ഷ്മണിന് ഏകദിന ക്രിക്കറ്റ് കളിക്കാന്‍ അധികം അവസരം ലഭിച്ചിട്ടില്ല. അരങ്ങേറി രണ്ടു വര്‍ഷം കഴിഞ്ഞാണ് താരത്തിന് ഏകദിനത്തില്‍ അവസരമൊരുങ്ങിയത്. അന്ന് അസറുദ്ദീന്‍ ആയിരുന്നു നായകന്‍.
2012 ലാണ് ലക്ഷ്മണ്‍ ഗ്രൗണ്ടിനോട് വിടപറയുന്നത്. എന്നാല്‍ ഇതിനകം തന്നെ നാല് ഏകദിന ലോകകപ്പുകള്‍ കടന്നു പോയി. ഒന്നില്‍ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റത്തിലെ ക്യാപ്റ്റന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം കൂടിയായ അസറുദ്ദീന്‍. മോശം ഫീല്‍ഡിങ്ങാണ് അതിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. സ്ലിപ്പില്‍ വിശ്വസിക്കാവുന്ന ഫീല്‍ഡറാണെങ്കിലും സ്ലിപ്പിന് വെളിയിലെ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് കാര്യത്തില്‍ സെലക്റ്റര്‍മാര്‍ തൃപ്തരായിരുന്നില്ലെന്നും അസര്‍ പറയുന്നു.
ഏകദിന ക്രിക്കറ്റില്‍ മുഴുവന്‍ സമയവും സ്ലിപ്പില്‍ നില്‍ക്കാനാവില്ല നായകന്‍ പറയുന്നിടത്ത് ടീമംഗങ്ങള്‍ നിക്കണമെന്നും ഇക്കാര്യത്തില്‍ ലക്ഷ്മണ്‍ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ടെന്നും ടീം കോംപിനേഷന്‍ നിലനിര്‍ത്താന്‍ നായകന്മാര്‍ മികച്ച കളിക്കാരെ പുറത്തിരുത്താറുണ്ട്. ലക്ഷ്മണിന്റെ കാര്യത്തില്‍ സംഭവിച്ചതും അതു തന്നെയാണെന്നും അസര്‍ തുറന്നു പറഞ്ഞു.
Post Your Comments