
കോട്ടയം: പരീക്ഷ ഹാളില്‍ നിന്നും കാണാതായ ശേഷം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും വെള്ളം ഉള്ളില്‍ ചെന്നുള്ള മുങ്ങിമരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തില്‍ മറ്റ് മുറിവുകളില്ല. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അഞ്ജുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകും വഴി ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ജു പരീക്ഷ എഴുതിയ കോളേജിന്റെ അധികൃതരാണ് മരണത്തിന് കാരണം എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധിച്ചത്.
ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്എപി എന്നിവര്‍ എത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ജുവിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അഞ്ജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
Post Your Comments