മനാമ • കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ജൂണ്‍ 9 മുതല്‍ മനാമയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വീസുകള്‍ ജൂണ്‍ 10 മുതലായിരിക്കും ആരംഭിക്കുക.
ആകെ 14 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ അഞ്ചെണ്ണം കേരളത്തിലേക്കാണ്. ഈ അഞ്ച് സര്‍വീസുകളും തിരുവനന്തപുരത്തേക്കാണ്.
ജൂൺ 10, 11, 13, 15, 21 തീയതികളിലാണ് മനാമ-തിരുവനന്തപുരം വിമാനം (ഐ.എക്സ് 1574). ബാക്കി 9 വിമാനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കാണ്. ജൂൺ 10ന് ഡൽഹി, 11ന് ചെന്നൈ, 12ന് ഡൽഹി, 13ന് ബംഗളൂരു, 14ന് ഡൽഹി, വിജയവാഡ, 20ന് ഡൽഹി, 22ന് ചെന്നൈ, 23ന് ചെന്നൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവിസുകൾ.
Post Your Comments