പാലക്കാട് : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ തോത് ഉര്‍ന്നു വരികയാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും, കേരളത്തിന് പുറത്തു നിന്നും നിരവധി പേരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും അത് 7 ദിവസമാക്കി കുറച്ചിരുന്നു.
Read Also : മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കോവിഡ് പോസിറ്റീവായവരുടെ സംഖ്യ മൂന്നക്കങ്ങള്‍ തികക്കാതെ
ക്വാറന്റീനിലേക്കു മാറ്റുന്ന പ്രവാസികളില്‍ പലര്‍ക്കും സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ താല്‍പര്യമില്ല. പണം നല്‍കാവുന്ന ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനു തയാറാവാറില്ല. ‘ഞങ്ങള്‍ എന്തിനു പണം നല്‍കണം? സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഉറപ്പു നല്‍കിയിട്ടാണു ഞങ്ങള്‍ വന്നത്’ എന്നാണ് മറുപടി. ഇങ്ങനെ പലരുടേയും നിസ്സഹകരണം മൂലം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തലവേദനയാണ്.
പാലക്കാട് ജില്ലയിലെ ഒരു പ്രവാസി തന്റെ പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞു നാട്ടിലെത്തി. ഫെസിലിറ്റേഷന്‍ സെന്ററില്‍ വച്ച് താന്‍ ഹോം ക്വാറന്റീനില്‍ പോകാന്‍ തയാറാണെന്ന് അറിയിച്ചു. വിവരം അറിയിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചപ്പോള്‍ ഭാര്യ നല്‍കിയ മറുപടി ഇങ്ങനെ- ‘ ഇവിടെ എല്ലാവര്‍ക്കും പേടിയാണ്. ചേട്ടനെ അവിടെത്തന്നെ താമസിപ്പിച്ചാല്‍ മതി. തല്‍ക്കാലം ഇങ്ങോട്ടു വിടേണ്ട’
വിദേശത്തു നിന്നെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാന്‍ സമ്മതിച്ചു ഫെസിലിറ്റേഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയെങ്കിലും അവിടെ സൗകര്യമില്ലെന്നു പറഞ്ഞപ്പോള്‍ പേയ്ഡ് സെന്ററില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ പണം നല്‍കില്ലെന്നു പറഞ്ഞു ബഹളമായി. അല്ലാത്ത പക്ഷം ഞാന്‍ ‘പുറത്തിറങ്ങി നടക്കും, കൊറോണ പരക്കട്ടെ’ എന്ന രീതിയിലായിരുന്നു ഭീഷണി.
കഴിഞ്ഞയാഴ്ച ജില്ലയിലെ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്നു സിഗരറ്റു വാങ്ങാനായി ഒരാള്‍ പുറത്തു ചാടി. പൊലീസ് ഇടപെട്ടാണു തിരിച്ചയച്ചത്. രണ്ടു ദിവസം മുന്‍പ് വിദേശത്തു നിന്നെത്തിയ ഒരു സംഘവും സമാന രീതിയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി. തടയാന്‍ ശ്രമിച്ച അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവിടെയും ഒടുവില്‍ പൊലീസ് ഇടപെടേണ്ടി വന്നു.
Post Your Comments