Latest NewsNewsIndia

കോവിഡ് പ്രതിരോധം; കേരളത്തിൽ നിന്നുള്ള 30 നഴ്‌സുമാർ മുംബൈയിലേക്ക്

മുംബൈ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽനിന്ന് 30 നഴ്‌സുമാർ മുംബൈയിലേക്കെത്തുന്നു. തിങ്കളാഴ്ച ഇവർ മുംബൈയിലേക്ക് തിരിക്കും. ഇവരെ കൊണ്ടുവരാനുള്ള ബസ് മുംബൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു.

നഗരത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം മുംബൈ അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് സംഘമെത്തിയത്. ഇവരുടെ നിർദേശമനുസരിച്ചാണ് കേരളത്തിൽനിന്നുള്ള നഴ്‌സുമാരുടെ സംഘം മുംബൈയിലേക്കെത്തുന്നത്.

സെവൻ ഹിൽസ് ആശുപത്രിയിലെ ഐ.സി.യു. കിടക്കകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കാൻമാത്രം 450-ഓളം നഴ്‌സുമാരും 150-ഓളം ഡോക്ടർമാരും ആവശ്യമാണ്. 200 ഐ.സി.യു. കിടക്കകളുള്ള ഇവിടെ ഇപ്പോൾ 80 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയോളം കേരളത്തിൽനിന്നുള്ള സംഘമെത്തിയശേഷമാണ് പ്രവർത്തനക്ഷമമാക്കിയത്. കൂടുതൽപേരെ കേരളത്തിൽനിന്നെത്തിച്ച് ആശുപത്രിയിലെ 200 ഐ.സി.യു. കിടക്കകളും പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button