സച്ചിന് ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കെ അദ്ദേഹത്തെ പുറത്താക്കിയതിന് തനിക്കും അമ്പയര്‍ ഹില്‍ ടക്കര്‍ക്കും നേരെ വധഭീഷണി ഉണ്ടായെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ടിം ബ്രെസ്‌നന്‍. 2011ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സച്ചിന്‍ തന്റെ നൂറാം ഇന്റര്‍നാഷണല്‍ സെഞ്ചുറിക്ക് അടുത്തായി 91 റണ്‍സ് എടുത്ത് നില്‍ക്കെ ടിം ബ്രെസ്‌നന്‍ അദ്ദേഹത്തെ പുറത്താക്കിയത്. അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യൂ തീരുമാനത്തിലാണ് അന്ന് സച്ചിന് തന്റെ നൂറാം ശതകം നഷ്ടമായത്.
തനിക്ക് ട്വിറ്ററിലൂടെയും അമ്പയര്‍ ഹില്‍ ടക്കര്‍ക്ക് പോസ്റ്റല്‍ വഴിയുമായിരുന്നു ഭീഷണി വന്നത്. തുടര്‍ന്ന് അമ്പയര്‍ തന്റെ സുരക്ഷ വര്‍ധിപ്പിച്ചെന്നും ബ്രെസ്‌നന്‍ പറഞ്ഞു. അന്ന് മത്സരത്തില്‍ സച്ചിന്‍ സെഞ്ചുറി നേടുമായിരുന്നെന്നും എന്നാല്‍ ലെഗ് സൈഡിന് പുറത്തുപോവുന്ന പന്ത് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നെന്നു എന്ന് ബ്രെസ്‌നന്‍ വെളിപ്പെടുത്തി. അന്നത്തെ പര്യടനത്തില്‍ നൂറാം സെഞ്ച്വറി അകന്നു പോയെങ്കിലും 2012 ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി നേടിയിരുന്നു.
Post Your Comments