KeralaLatest NewsNews

അൺലോക്ക് 1.0: കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകളുമായി സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സർക്കാർ ഓഫീസുകൾ ഇന്നു മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ജീവനക്കാർ ഇന്നുമുതൽ ഹാജരാകണം. കണ്ടെയ്ൻമെന്‍റ് സോണുകളിലെ സ്ഥാപനങ്ങളിൽ ജില്ലക്കുള്ളിലെ കുറച്ചു ജീവനക്കാർ ഹാജരായാൽ മതി. ഒരു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ളവരും ഏഴുമാസം ഗർഭിണികളായവരും വർക്ക് ഫ്രം ഹോം വഴി വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി.

Read also: മലപ്പുറത്തേക്കുറിച്ച് പറഞ്ഞത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ച്: സാമുദായിക വിഷയമായി മാറ്റാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് മനേക ഗാന്ധി

ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജീവനക്കാർ, അ‌ഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർ, 65 വസിനുമേൽ പ്രായമുള്ള രക്ഷിതാക്കളുള്ള ജീവനക്കാർ എന്നിവരെ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശമുണ്ട്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവിൽ സ്പെഷ്യൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾക്ക് അനുവദിക്കാവുന്നതാണ്.പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന ജീവനക്കാർ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഏതെങ്കിലും ജീവനക്കാർ ഇത്തരം പ്രവർത്തനങ്ങളിൽ അതത് ജില്ലകളിൽ അനുപേക്ഷണീയമാണെന്ന് ജില്ലാ കളക്ടർ സാക്ഷ്യപ്പെടുത്തുന്ന പക്ഷം അവർക്ക് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ അവിടെ തുടരാവുന്നതാണെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button