![](/wp-content/uploads/2020/03/ARAVIND-KEJARIWAL.jpg)
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് ടെസ്റ്റ്. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതൽ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Post Your Comments