Latest NewsUAENewsGulf

സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ. ഓഗസ്റ്റ് 30ന് പ്രവർത്തനം ആരംഭിക്കുമെന്നും, അധ്യാപക, അനധ്യാപക ജീവനക്കാർ 23ന് ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അലി അൽ ഹമ്മാദി അറിയിച്ചു.

ക്ലാസുകൾ ഏതു രീതിയിലായിരിക്കും എന്നതു സംബന്ധിച്ചു തീരുമാനമായില്ല. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓൺലൈനിലും നേരിട്ടുമായി സമ്മിശ്ര ക്ലാസുകൾ നടത്താനാണ് ആലോചന. എട്ട് ലക്ഷത്തിലേറെ കുട്ടികൾ സ്കൂളിൽ തിരിച്ചെത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യുഎഇയിലെ 100ലേറെ സ്വകാര്യ സ്കൂൾ അധികൃതരുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ഓൺലൈൻ ചർച്ചയിലാണ് തീരുമാനം.

Also read ; പലര്‍ക്കും സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ താല്‍പര്യമില്ല … അത്തരക്കാരെ വീട്ടിലേയ്ക്ക് വിടാമെന്നുവെച്ചാല്‍ ചേട്ടനെ അവിടെ താമസിപ്പിച്ചാല്‍ മതി, ഇങ്ങോട്ടു വിടേണ്ട; ഭാര്യമാരുടെ പ്രതികരണം.. ..കുഴങ്ങി ആരോഗ്യപ്രവര്‍ത്തകര്‍.. ക്വാറന്റയിന്‍ ലംഘനങ്ങള്‍ നിരവധി

ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും നിയന്ത്രണത്തിൽ ഇളവ് ലഭിക്കുന്നതോടെ സാധാരണ നിലയിൽ സ്കൂളുകൾ പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിദ്യാഭ്യാസത്തിന് രാജ്യം മുന്തിയ പരിഗണനയാണ് നൽകുന്നത്. അതുകൊണ്ടാണ് ഒരു ദിവസം പോലും നഷ്ടപ്പെടാതിരിക്കാനാണ് ഇ–ലേണിങ് തുടരുന്നതെന്നും സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button