തിരുവനന്തപുരം : ബെവ്ക്യു സര്‍ക്കാറിന് ആപ്പായി . മദ്യവില്‍പ്പന റെക്കോര്‍ഡ് തകര്‍ക്കുമെന്ന സര്‍ക്കാറിന്റെ കണക്കൂകൂട്ടലുകള്‍ പിഴച്ചു. ബെവ്ക്യൂ ആപ്പ് വന്നതിനു ശേഷം മദ്യവില്‍പ്പന പകുതിയിലും താഴെയായി. ബെവ്ക്യൂ സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. നേരത്തെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ബീയര്‍ വില്‍പ്പന 1 ലക്ഷത്തില്‍നിന്ന് 30,000 ആയി. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിനു കത്ത് നല്‍കി. ആപ്പ് ഇങ്ങനെ തുടര്‍ന്നാല്‍ മദ്യശാലകള്‍ പൂട്ടേണ്ടിവരുമെന്ന് ബെവ്‌കോയും അധികൃതരെ അറിയിച്ചിരുന്നു.
ഉപഭോക്താക്കള്‍ക്ക് ടോക്കണുകള്‍ ലഭിക്കാത്തതും ബുക്ക് ചെയ്യുമ്പോള്‍ ദൂരെയുള്ള മദ്യശാലകള്‍ ലഭിക്കുന്നതുമാണ് തിരിച്ചടിയായത്. കണ്‍സ്യൂമര്‍ഫെഡിന്റെ മിക്ക ഷോപ്പുകള്‍ക്കും പ്രതിദിനം 400 ടോക്കണുകള്‍ ലഭിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇടുക്കിയിലെ ഷോപ്പുകളില്‍ ടോക്കണ്‍ ലഭിക്കുന്നത് തീരെ കുറഞ്ഞു. 36 മദ്യഷോപ്പുകളും 3 ബീയര്‍ പാര്‍ലറുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്. മദ്യവ്യാപാരത്തില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യ വില്‍പ്പന ഇങ്ങനെ:
മേയ് 28- 2.84 കോടി
മേയ് 29- 2.31 കോടി
മേയ് 30- 4.30 കോടി
ജൂണ്‍ 2- 2.98 കോടി
ജൂണ്‍ 3- 2.65 കോടി
ജൂണ്‍ 4- 2.38 കോടി
ജൂണ്‍ 5- 1.87 കോടി
ജൂണ്‍ 6- 2.09 കോടി
ജൂണ്‍ 7- ഞായര്‍ (അവധി)
Post Your Comments