Latest NewsNewsInternational

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ കളം മാറ്റി ചൈന : വാക്‌സിന്‍ ലോക നന്മയ്ക്ക്

ബെയ്ജിങ് : ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ തങ്ങളുടെ നയം മാറ്റി ചൈന. രാജ്യാന്തര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നു ചൈന വ്യക്തമാക്കി.. വാക്‌സിന്‍ വികസിപ്പിക്കുന്നതുപോലെ തന്നെ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനും രാജ്യാന്തര തലത്തില്‍ സഹായം ആവശ്യമാണെന്നും വാക്‌സിന്‍ വിജയകരമായാല്‍ ലോകനന്‍മയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാങ് ഷിഗാങ് പറഞ്ഞു.

read also : ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ചൈന, : ഇന്ത്യയ്‌ക്കെതിരെ നീക്കം പരാജയമായതോടെ അടുത്ത നീക്കം ഓസ്‌ട്രേലിയക്കെതിരെ

അഞ്ച് ഘട്ടങ്ങളിലായാണ് ചൈന വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. അഞ്ചാമത്തെ വാക്‌സിന്‍ മനുഷ്യരില്‍ ചൈന പരീക്ഷിക്കാന്‍ ആരംഭിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വുഹാനില്‍ ഉദ്ഭവിച്ച വൈറസ് ബാധയെ ചെറുക്കാന്‍ ചൈനയ്ക്ക് ഇപ്പോള്‍ വലിയ തോതില്‍ സാധിച്ചിട്ടുണ്ടെന്നും എങ്കിലും വാക്‌സിന്‍ കണ്ടെത്തുന്നതുവരെ സ്ഥിതിഗതികള്‍ ഒട്ടുംതന്നെ സുരക്ഷിതമല്ലെന്നും വാങ് ഷിഗാങ് പറഞ്ഞു.

ചൈന വികസിപ്പിക്കുന്ന വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ തയാറാകുമ്പോള്‍ ലോകനന്‍മയ്ക്കായി ലഭ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകാരോഗ്യ അസംബ്ലിയില്‍ പറഞ്ഞതിനു തുടര്‍ച്ചയായാണ് വാങ് ഷിഗാങ്ങിന്റെ പ്രസ്താവന

shortlink

Related Articles

Post Your Comments

Related Articles


Back to top button