Latest NewsNewsIndia

രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടികൊലപ്പെടുത്തി

ചെന്നൈ : തമിഴ്‌നാട്ടിലെ ചിദംബരത്ത് രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതറിഞ്ഞ ഇവര്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെയാണ് കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ചിദംബരം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസില്‍ കൈകള്‍ പിന്നിലേക്കു കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ അന്‍പഴകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമുണ്ടായിരുന്നു.

പലതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കുകയും ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴു വയസുള്ള സഹോദരനും അന്‍പഴകനെ പിടികൂടി കൊലപെടുത്തിയ ശേഷം മൃതദേഹം ടെറസില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നു എന്ന് വീട്ടുകാര്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്. പിന്നീട് കൊലയുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവരെ ചിദംബരം പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button