ശ്രീനഗര്‍: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റംമ്പാന്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. നേരത്തെ ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലെ കങ്കന മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷ ഇ മുഹമ്മദിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.
ALSO READ: കേരളത്തിൽ കോവിഡ് വ്യാപനവും മരണ സംഖ്യയും ഉയർന്നേക്കാം; ആശങ്കയോടെ ആരോഗ്യ വകുപ്പ്
കഴിഞ്ഞ ദിവസം അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ ശനിയാഴ്ച രാത്രി എട്ടിനു യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പാക് വെടിവയ്പിൽ ഇന്ത്യൻ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതർ അറിയിച്ചു.
Post Your Comments