Latest NewsNewsIndia

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു

ശ്രീനഗര്‍: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.

ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റംമ്പാന്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. നേ​ര​ത്തെ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ലെ ക​ങ്ക​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ലെ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.

ALSO READ: കേരളത്തിൽ കോവിഡ് വ്യാപനവും മരണ സംഖ്യയും ഉയർന്നേക്കാം; ആശങ്കയോടെ ആരോഗ്യ വകുപ്പ്

കഴിഞ്ഞ ദിവസം അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ക​രാ​ർ ലം​ഘി​ച്ചു. ജ​മ്മു കാ​ഷ്മീ​രിലെ പൂ​ഞ്ചിൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പാ​ക് വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് യാ​തൊ​രു നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ലെ​ന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button