Latest NewsKeralaNews

വടക്കന്‍ കേരളത്തില്‍ കനത്ത മഴ : മലയോര മേഖലകളില്‍ ജനങ്ങള്‍ കൂട്ടത്തോടെ വീടുകള്‍ ഒഴിയുന്നു: മലവെള്ള പാച്ചിലില്‍ 17കാരനെ കാണാതായി

മലപ്പുറം: വടക്കന്‍ കേരളത്തില്‍ കനത്ത മഴ. മലപ്പുറത്തും കോഴിക്കോട്ടും മലയോര മേഖലയില്‍ ശക്തമായി മഴ പെയ്യുകയാണ്. കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാളെ കാണാതായി. നിലമ്പൂരില്‍ മണിക്കൂറുകളായി മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പുഴയും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. വെളിയന്തോടില്‍ സിഎന്‍ജി റോഡില്‍ വെളളം കയറി. ആളുകള്‍ സ്വമേധയാ വീടൊഴിഞ്ഞു പോകുന്നു.

Read Also : സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു : ഉരുള്‍പ്പൊട്ടലിന് സാധ്യത : ഏഴ് ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു :

കൂടരഞ്ഞി പുന്നക്കല്‍ ഉറുമി പവര്‍ ഹൗസിനു സമീപത് മലവെള്ള പാച്ചിലിലാണ് ഒരാളെ കാണാതായത്. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെ(17) ആണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.

റഹ്മാന്‍ അടക്കം മൂന്ന് പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മലവെള്ളമെത്തിയപ്പോള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്. മുക്കം പൊലീസ് അപകട സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തുന്നുണ്ട്.

ഇന്ന് മലപ്പുറം ഉള്‍പ്പെടെ 12 ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button