ദുബായ് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ മാറ്റിവെച്ച ഐപിഎല്ലിന് വേദിയാവാന്‍ തയാറാണെന്ന് അറിയിച്ച് യുഎഇ. ഈ വർഷത്തെ ഐപിഎൽ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
മുമ്പ് പല അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും, ഐപിഎല്ലിന് മാത്രമല്ല, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനും തങ്ങളുടെ ഈ സിസണ്‍ പൂര്‍ത്തിയാക്കാന്‍ വേദിയൊരുക്കാമെന്നും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുബാഷിര്‍ ഉസ്മാനി പറഞ്ഞു. ഐപിഎല്ലിന് വേദിയൊരുക്കാന്‍ തയാറാണെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു.
Also read : ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ കാര്‍ട്ടൂണ്‍ : അമൂലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത്, ട്വിറ്റർ
ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയാൽ ഈ സമയം ഇന്ത്യയില്‍ ഐപിഎല്‍ നടത്താമെന്ന കണക്കുക്കൂട്ടലിലായിരുന്നു ബിസിസിഐ. എന്നാല്‍ ടി20 ലോകകപ്പ് നീട്ടിവെക്കുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം മാറ്റിവെച്ചതോടെ ഐപിഎല്‍ എന്നു നടത്താനാവുമെന്നത് വീണ്ടും അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 29ന് നടത്താനിരുന്ന ഐപിഎല്‍ കോ വിഡ് 19ന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച് ലോക്ക് ഡൗണിനെ തുടർന്ന് ആദ്യ ഏപ്രില്‍ 15ലേക്കും പിന്നീട് ലോക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു.
Post Your Comments