ലക്നോ: എട്ട് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതോടെ ഗർഭിണിയ്ക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശ് അതിർത്തി നഗരമായ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിക്കു മുന്നിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിൽ നീലം എന്ന 30 വയസുകാരിയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രക്തസമ്മർദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തതോടെ നീലത്തെ ഭർത്താവ് വിജേന്ദർ സിംഗ് ഓട്ടോറിക്ഷയിൽ സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സ ലഭിച്ചില്ല. ഇവിടെനിന്ന് ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലൻസിലും പോയിട്ടും ചികിത്സ ലഭിക്കാതിരിക്കുകയും, 13 മണിക്കൂറിനുശേഷം നീലം ആംബുലൻസിൽ ദാരുണമായി മരണപ്പെടുകയുമായിരുന്നു.
Also read : രാജിവച്ച എംഎല്‍എമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഹാര്‍ദിക് പട്ടേല്‍
ഇഎസ്ഐ ഹോസ്പിറ്റൽ, സെക്ടർ 30-ലെ ചൈൽഡ് പിജിഐ ഹോസ്പിറ്റൽ, ശാർദാ ഹോസ്പിറ്റൽ, ഗ്രേറ്റർ നോയ്ഡയിലെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയയാണ് ദമ്പതികൾ ആദ്യം സമീപിച്ചത്. ഇതിനുശേഷം നാലു സ്വകാര്യ ആശുപത്രികളിൽ കൂടി എത്തിയെങ്കിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണു ലഭിച്ചത്. നോയിഡയിലെ ആശുപത്രി കോവിഡ് പരിശോധന വേണമെന്നുപറഞ്ഞ് തങ്ങളിൽനിന്ന് 4500 രൂപ ഈടാക്കി, എന്നാൽ ബെഡ്ഡുകൾ ഒഴിവില്ലെന്നു പറഞ്ഞ് പിന്നീട് തിരിച്ചയച്ചുവെന്നും. 5800 രൂപ വാടക നൽകിയാണ് സ്വകാര്യ ആംബുലൻസ് വാടകയ്ക്ക് എടുത്തതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ഗൗതംബുദ്ധ് നഗർ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു
Post Your Comments