
കൊല്ലം; കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പൊലീസ്, 37 പവനാണ് ഇനി കണ്ടെത്താനുള്ളതെന്ന് പോലീസ്, ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 പവനും കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് നല്‍കിയ 12 പവനും വിവാഹത്തിന് മുൻപ് ഉത്ര ധരിച്ചിരുന്ന 4 പവനും ഉള്‍പ്പെടെ 112 പവന്‍ സ്വര്‍ണം നല്‍കിയതായാണ് ഉത്രയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയത്.
കൂടാതെ ബാങ്കിന്റെ അടൂര്‍ ശാഖയിലെ ലോക്കറില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പത്തുപവനേ ഉണ്ടായിരുന്നുള്ളു, 38 പവന്‍ സൂരജന്റെ വീട്ടുകാര്‍ പറമ്പില്‍ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു, വായ്പയെടുക്കാന്‍ ആറുപവന്‍ സൂരജ് ഇവിടെ പണയം വച്ചിട്ടുണ്ട്, സുരേന്ദ്രന് ആട്ടോ ടാക്സി വാങ്ങാന്‍ 21 പവന്‍ ഈടായി വാങ്ങി ഉത്രയുടെ മാതാപിതാക്കള്‍ പണം നല്‍കിയിരുന്നു. ഇതെല്ലാം കൂടി 75 പവന്‍ ഉണ്ടെന്നാണ് കണക്ക്.
Post Your Comments