ഹൈദരാബാദ്: കോവിഡിനെതിരെ രാജ്യത്ത് പരീക്ഷിക്കുന്ന പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണം ഹൈദരാബാദില്‍ വിജയം. ഹൈദരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ പരീക്ഷണം നടത്തിയ അഞ്ച് രോഗികൾ പൂര്‍ണമായും സുഖം പ്രാപിച്ചെന്നും ഒരാള്‍ ആശുപത്രി വിട്ടു എന്നുമാണ് റിപ്പോര്‍ട്ട്. അത്യാസന്നനിലയിലായ രോഗികളെയാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു.ഓക്സിജന്‍ സാച്യുറേഷന്‍ ലെവല്‍ 84 ശതമാനത്തില്‍ താഴെയുള്ളവരെയാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയത്.
Read also: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതടക്കം 46 സ്ഥാപനങ്ങള്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയത്.
Post Your Comments